Wednesday, August 10, 2016

ശേഷിപ്പുകള്‍
ആയുസ്സുവര്‍ഷങ്ങളില്‍ നിന്ന്
മിടിപ്പുനിശ്വാസങ്ങളിലേക്ക്
മരണവേഗം തീര്‍ക്കുകയാണ്   
ഘടികാര സമയസൂചികള്‍

കാത്തിരിക്കാനിനിയുമാവില്ലെന്നു
ഉറക്കെ വിളിച്ചുപറയുന്നുണ്ട്
ബാക്കിയാക്കിയ നിമിഷങ്ങള്‍
വൈകിപ്പിച്ചതൊന്നും വകവെക്കാതെ
തലമുറകളുടെ ഉയിരെടുത്ത്
തിടുക്കത്തില്‍ പാഞ്ഞുപോയിട്ടുണ്ട്
തുരുമ്പെടുത്ത ശേഷിപ്പുകള്‍


Tuesday, April 24, 2012

ഭൂമാഫിയ

നാട് നോവുന്നു.
നാടിന്റെ നാരായവേരും നടുങ്ങൂന്നു.
നാമുമീ നാട്ടുകാരെല്ലെ
നാടിന്ന് വില പറയുന്നു
നാമറിയുന്നുവോ


ഭൂമിക്കു തീവില
ഭൂമാഫിയക്കത് പുല്ലുവില
ഭൂരിപക്ഷവും ഭൂമിവാങ്ങാൻ
ഭൂതകണ്ണാടിയുമായുലകം ചുറ്റുന്നു
ഭൂമി മലയാളത്തിലിനിയുമൊരിടമുണ്ടൊ


ബ്രെയ്ക്കില്ലാതീ ബ്രോക്കർമാർ
ബൈക്കുമായിക്കറങ്ങിയടിക്കുന്നു
ബ്രാന്റുള്ള ഭൂമിയുണ്ടവരിൽ
ബ്രമ്മാണ്ടത്തിലെങ്ങും
ബ്രാന്റിങ്ങുമവർക്ക് സ്വന്തം


നാൽകവലകളിവരുണ്ട്
നാട് ഭരിക്കുന്നതവരാണ്
നേരും നെറിയുമൊന്നും ബാധകമല്ല
നിനക്കെവിടെയെത്രവേണമെന്ന് മാത്രം
കാശീന്നുകണക്കെഭൂമി തയ്യാർ..


ഗൾഫുകാരനാം മുഖ്യയിര
ആണ്ടുതീർന്നെത്തുന്നവനിലൊന്നുമില്ല
ഇടക്കിടെവന്നുപോകുന്നവനെ നോക്കുക
ഭൂമിനോട്ടക്കാരനവൻ കാശെറിയുന്നവൻ
മാഫിയക്കറിയാമവനെയെങ്ങനെ
ഭൂമിരോഗിയാക്കണമെന്നു...


പേരും പെരുമയുമുണ്ടിന്ന് ഭൂമിക്കുമേൽ
ലക്ഷങ്ങളിന്നില്ല കോടികളാണ്
വിതറി വാരുന്നത്
നാളെനാമെങ്ങനെ നാട്ടിൽ
ഒരുതുണ്ട് ഭൂമിവാങ്ങി വീട് വെക്കും


ഒരുതുണ്ട് ഭൂമിക്ക് വേണ്ടി-
നിയൊന്നിറങ്ങിനോക്കുക
പൊള്ളുന്ന വിലക്ക് സ്വന്തമാക്കിയവൻ
പൊന്നും വിലയ്ക്കേ വില്പനക്കുള്ളു
ഗതികെട്ടവശനായി തിരികെവരുക...

Tuesday, March 13, 2012

ഒരു എക്കൗണ്ട് എനിക്കും...


കുറച്ച് കാലത്തിനു ശേഷം
ഒരു സുഹൃത്തുമായി സംസാരിച്ചു.
എന്താണ് ഒരു വിവരവുമില്ലല്ലോ
എന്ന പതിവ് ചോദ്യം....
ഇലകട്രോണിക് ആന്റ്
കമ്മ്യൂണികേഷനിൽ ബിരുദദാരി.
ഭാര്യ ഐ.ടി. എഞ്ചിനിയർ.
വിളിക്കുന്നത് ദുബായിൽ നിന്ന്
"ഒരു ചെറിയ ഹെൽപ് വേണം"
പറഞ്ഞോളൂ എന്ന് ഉത്തരമേകി.
ആരോടും പറയരുത്. ഇല്ല.
"പൈസ ചോദിക്കാൻ തന്നെ
അല്ലതെ എന്തു" എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
"പൈസക്കോന്നുമല്ലടൊ.."
ഓഹ് ആശ്വാസമായി....
എന്നാൽ വേഗം പറ എന്നായി.
ഫെയ്സ്ബുക്കിനെക്കുറിച്ച്
ഇന്നൊരുവാർത്ത കേട്ടു.
വലിയ കണക്കുകളാ നിരത്തിയത്...
നി കാര്യം പറ എന്നായി വീണ്ടും ഞാൻ
"ഈ വാർത്ത  ഞങ്ങൾ ഓഫീസിലെ
കഫ്ത്തീരിയയിലിരുന്നാ ചർച്ച ചെയ്തത്..
അവർക്കൊക്കെ ഒരുപാട് കമന്റുകൾ കിട്ടുന്നുണ്ടെത്രെ
ഓഫീസ് ബോയ് അടക്കം......"
"അല്ല അത് കൊണ്ട്..".
അതുകൊണ്ട്...?
"എനിക്കും ഫെയ്സ്ബുക്കിൽ ഒരു
എക്കൗണ്ട് വേണം"
ഹ ഹ ഹ അത് ശരി..
എടുത്തോളൂ, ഞാനെന്ത് ചെയ്യണമെന്നായി…..
ആദ്യം കരുതി കളിയാക്കുകയാണെന്ന്...
പിന്നെ വീണ്ടും വീണ്ടും ...
"നീ എന്നെ ഒന്നു ആഡ് ചെയ്യണം
എന്ന് പറഞ്ഞപ്പോൽ ഗൗരവത്തിലാണെന്നു ബോധ്യമായി..
ഒകെ..എന്നും പറഞ്ഞ് ഞാൻ വഴിനടത്തി..
ഇപ്പഴും അങ്ങിനേയും ആളൂകൾ
ജീവിച്ചിരിക്കുന്നതിൽ പുതുമയില്ല..
ഐ.ടി. കുടുംബത്തിന്റെ കുറേ ചോദ്യങ്ങൾ
നമ്മളോടും കൂടീയാണെന്ന് തോന്നിയതാണ്
ചോദ്യങ്ങൾ ബാലിശമാണോ എന്നതല്ല
അഭ്യസ്ത വിദ്യരിത്രവിനയം കാണിക്കുന്നത്
കണ്ട് പഠിക്കണം.....
ഫോൺ വെക്കുമ്പോൾ ഒരു കാര്യം കൂടി പറയാതിരുന്നില്ല.
"നിങ്ങൾ ഇത് വരെ ചെയ്ത പലതും
ചെയ്യാൻ ഇനി നിങ്ങൾക്ക് സമയം ഉണ്ടാവില്ല....
മറ്റു പലതിലും വ്യാപൃതരാവുകയുമാവും
സൂക്ഷിക്കണം.."

Saturday, February 25, 2012

നിലപാടുകൾക്ക് മാലിന്യം


മാലിന്ന്യങ്ങൾ കുമിഞ്ഞുകൂടുമ്പോൾ
രാജ്യങ്ങൾ വാസയോഗ്യമല്ലാതാവുന്നു.
രോഗങ്ങൾ പെറ്റ്പെരുകുമ്പോൾ
രാഷ്ട്രീയക്കാർ നോക്കി നിന്ന്ചിരിക്കുന്നു.
സംസ്കരണവിടുവായിത്തവും
വിസർജ്യനിയന്ത്രണകലയുമെന്തോ
ശത്രുക്കളാണിവെടെയിപ്പോൾ
ലാലൂരിലെ മാലോകരിവിടെ
മലമറിക്കില്ലെന്നാരു കണ്ടു?
പെട്ടിപ്പാലത്തിനി പൊട്ടിയൊലിക്കുന്നത്
മനുഷ്യരക്ത്മല്ലെന്നാരറിഞ്ഞു.
ലാലൂരും വളപ്പിൽശാലകളുമുണരുമ്പോൾ 
ഉറങ്ങുന്നതീ ഭരണകൂടഭീകരന്മാർ 
കൊർപ്പറേറ്റുകൾക്കിന്ന് കോടതിവിലയെന്നാൽ
കോളനിവാസികളെവിടെ കയറിനിൽക്കും
ഞെളിയൻപറമ്പിന്റെ മൂക്കിനുമുന്നിലും 
ഞെളീഞ്ഞിരിക്കുന്നതധികാരക്കൊതി....
നാലുകാശിന്ന് ചിന്തിക്കുന്നവരെവിടെ
ശാസ്ത്രം കൊരിവിളമ്പുന്നവരെവിടെ
ഞാനും നീയുമിരയാവുമ്പൊൾ
എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
പോലുമിവിടം സമയമില്ലല്ലോ ?

Wednesday, February 8, 2012

പൂഞ്ചോല

ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
‍ചൊവ്വുള്ളൊരു ചോല
പൂഞ്ചോല

ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല

ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല 

ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.

ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ 
ഈ പൂഞ്ചൊലേൽ......

Friday, January 20, 2012

Let's discuss....


ചൂട് പിടിച്ച ചർച്ചകൾ
================
വിവാദങ്ങളും
വാദമുഖങ്ങളും
വിഹ്വലതകളും
വെറും വർത്തമാനങ്ങളും
വീരവാദങ്ങളും
വാചാടൊപങ്ങളുമൊന്നും
വറുതിക്ക് വേണ്ടിയല്ല
വിശാലതക്ക് മാത്രം
വല്ലാതെ ചുരുക്കരുത്
ചേർന്നിരിന്നും
ചേരുമ്പടിചേർത്തും
ചേർക്കേണ്ടത് ചേർത്തും
വേണ്ടാത്തത് ചോർത്തിയും
ചർച്ചകൾ ചൂട്പിടിക്കട്ടെ 
വാക്കുകളിലെ
ഭിന്നതകൾ
വീക്ഷണങ്ങളിലെ
വിശാലതക്ക് 
വളമാവും 
വാചക
കസർത്തുകളല്ല
ചെത്തിമിനുക്കിയ
വാക്കുകളും
അരക്കല്ലിലുരച്ചെടുത്ത
നിരീക്ഷണങ്ങളുമാണ്
ബലാബലങ്ങൾക്ക്
ഒടുവിൽ
ഹൃത്തടങ്ങളിൽ
ബാക്കിയാവുക
ഏകോപിക്കുവാനും
സമന്വയിപ്പിക്കുവാനും
ചില ശ്രമങ്ങളും
നടുവിൽ
നിന്നുണ്ടാവണം
ഒന്നിപ്പിന്റെ
സ്വരങ്ങൾ
ഒന്നിച്ച് മുഴക്കാൻ
ഒരുമിച്ച് നിൽക്കാം
ചുവടുറപ്പിക്കും മുമ്പ്
ചിത്തവും ചിത്രവും
വ്യകതമാവണം

Wednesday, January 4, 2012

അടുക്കളക്കാര്യങ്ങൾ

അടുക്കളയിലിന്നാണുങ്ങൾ അറക്കാത
അരിയെത്രയെന്നെതെത്രവട്ടം ചോദിച്ചു
നാഴിനാവൂരിയിടങ്ങഴിക്കണക്കിന്നാർക്കറിയാം
അഞ്ഞാഴി പയറിന്നെവിടെക്കുതിരുന്നു
മൂന്നുനേരം പിന്നെയും നേരങ്ങൾ
ഒഴിയാത്തയടുക്കളയുമടുപ്പുമോർമ്മയുണ്ടൊ
കലപിലകൂട്ടുമടുക്കളയിലൊഴിയാപാത്രത്തിൻ
തത്രപ്പാടുകളൊന്നും കാണുന്നില്ലെവിടെയും
ഗ്രിൽസും മിക്സൂം ചൈനീസുമിന്നിവിടെവരും
ഇൻസ്റ്റന്റ് കോഫിയും ഐസ്ടീയും
അടുക്കളയേറിയ റെഡിമെയ്ഡ് ജീവിതം
അരിയിടിക്കാനുലക്കയുമുരലും വേണ്ട
കറിതൂക്കാനുറിയില്ല കഴുക്കോലും വേണ്ട
ഏത്തക്കതൂക്കാനുക്കില്ല വിറക് വെക്കാനട്ടമില്ല
പഴുത്തപഴം പരതാൻ പത്തായവുമിന്നില്ല
ഉറയിട്ട കൈകളില്മുറുക്കിപ്പിടിച്ച
കത്രിക കണ്ട് മത്സ്യം നാണിക്കുന്നു.
കഴുത്തിൽകെട്ടിയിട്ട നീളക്കുപ്പായവുമുണ്ട്
പ്ലക്കറുണ്ട്കൈപൊള്ളാതിരിക്കാൻ
ജൂസറുണ്ട് ഗ്രൈന്ററുണ്ട് പൊടിച്ച്
വേഗം വറുത്തെടുക്കാൻ
പത്തിരിക്ക് പ്രസ്സുണ്ട് കുഴലുവേണ്ട
മോരുകലക്കാൻ മിക്സിയുണ്ട് കടോലുവേണ്ട
മുട്ടക്ക് ബീറ്ററും ചൂടിന്ന് ഹീറ്ററും റെഡി.
വീസനയില്ല ബെയ്സനെയുള്ളൂ.
കപ്പിവേണ്ട ടാപ്പുകൾ പലതരം
എന്നെങ്കിലുമെപ്പോഴെങ്കിലുമൊരിക്കൽ
എലശേരി സാമ്പാറാക്കിയാൽ തിരുകികയറ്റി
ഫ്രിഡ്ജിൽ ഫ്രീസറിൽ മുകളിലും താഴെയും
ചൂടാക്കി ചൂരാക്കി ചൂടാറ്റിക്കുറുക്കിയത്
നൂറ്റൊന്നാവർത്തിക്കാൻ വിധിയിത്തലമുറക്ക്
ചോറിന്നു ചോരനീരാക്കുന്നവരിന്നത്രമേലില്ല
ജീവിതം ജോറാക്കുനവരെത്രമേലെന്നാർക്കറിയാം