Tuesday, October 5, 2010

കനലെവിടെ..?

അലങ്കാര വസ്തുവായി വീട്ടിൽ
അടക്കിവെച്ച ഖുർആൻ
നമ്മേ നോക്കി ചിരിക്കുന്നു
ഗ്രന്ഥം ചുമക്കുന്ന കഴുതകളായി
ചിരി കൈമാറുക കൂട്ടരെ

വേദം പഠിപ്പിക്കാനൊത്തിരി വേദികൾ
വേദികളോരോന്നും ഒഴിഞ്ഞമൂലകൾ
നിറഞ്ഞമനസ്സുള്ളവരെ തിരഞ്ഞ്
കരഞ്ഞ് പോകുന്ന അധ്യാപകർ
പെരുകുന്നീ മറുനാട്ടിലും സോദരെ

അറിഞ്ഞിട്ടും അറിയാത്തവരായി
പഠിച്ചതെല്ലാം പൂഴ്ത്തി വെച്ച്
പാമരനെ വെല്ലുന്ന
പണ്ഠിതന്മാരുണ്ടിവിടെ
കുണ്ഠിതപ്പെടുക സഹചരെ

പ്രവാസി തിരക്കിലാണധികം
പ്രയൊജനമില്ലാത്തൊരധിവേഗം
വെട്ടിപ്പിടിക്കാനായൊരു നെട്ടോട്ടം
വേദമോതാനാർക്കിവിടെ നേരം
നാലു കാശിലാണവരുടെ നോട്ടം

ഖുർആൻ നന്നെന്ന വാദമേയുള്ളൂ
ചൊല്ലിയാൽ ചേദമില്ലേന്നൊരറിവുമുണ്ട്
പഠിക്കുവാനായ് പാദമുന്താൻ മടിമാത്രം
ഗതിമാറി നീന്തുന്ന നഷ്ടക്കാരനെ
തിരിതെളിക്കാനോരു കനലെവിടെ..?

(2010ൽ യു. എ. ഇ.ഖുരആൻ സ്റ്റഡിസെന്റർ ഇ-മാഗസിനു വേണ്ടി എഴുതിയത്)