Thursday, December 22, 2011

മൗനം വാചാലം

മൗനം വാചാലം സംഗീതം
മൗന സന്ദര്‍ഭം പ്രധാനം

വിദ്വാന്‍റെ മൗനം ഭൂഷണം
കലാകാരന്‍റെ മൗനം തീവ്രം 
സമൂഹത്തിന്‍റെ മൗനം ഭീകരം
മടിയന്റെ മൗനം മ്ലാനം
മംഗയുടെ മൗനം സമ്മതം
ചിന്തകന്റെ മൗനം ഉദ്ദീപകം
അദ്ദ്യാപകനതുദേഷ്യമെങ്കിൽ
വിദ്യാര്‍ഥിക്കതു ദോശംതന്നെ


മാധ്യമമൗനം രാഷ്ട്രീയം
നിഷ്പക്ഷകന്റെ മൗനവുംപക്ഷം
ഭ്രാന്തന്റെ മൗനം ആശ്വാസം
മന്ത്രിയുടെ മൗനം ചാണക്യസൂത്രം
തന്ത്രിയുടെ മൗനവും കുതന്ത്രം
കുറത്തിയുടെ മൗനം ചൂഷണം
മാഷിന്റെ മൗനം പോഷണം
ഉപകരണമൗനം തകരാണേൽ
ചലനമൗനം മരണം
മാനത്തിന്നുമുണ്ടൊരുമൗനം

ഈയുലകമൗനംപരലോകം
മരണമൗനം ശൂന്യംശൂന്യം

Tuesday, December 13, 2011

ജീവിതത്തിന്റെ അർത്ഥാന്തരങ്ങൾ


ചാക്രികമാണീ ജീവിതകാലം
പ്രവാസകാലം അതിലും ചുരുക്കം
ചോതോഹരമാക്കണമത്, സചേതനമാക്കണമത്
രചനാത്മകവുമാക്കി മാറ്റണമത്
ചരിത്രത്തെ തമസ്കരിക്കുക വയ്യ
മുമ്പേ നടന്നുപോയവരിൽ നിന്ന് പാഠമുൾകൊള്ളണം
പുതിയ പരിവർത്തന ഘട്ടങ്ങളിലേക്ക് ഒടിയടുക്കേണം
കരുത്തുറ്റ ആദർശത്തിന്റെഉൾക്കരുത്തും
ചിന്തോദ്ദീപകമായ ആശയബലത്തിന്റെ ആർജ്ജവവും
നമുക്ക് കൂട്ടിനുണ്ടാവണം
മാറ്റമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
മാറ്റമില്ലാത്ത ഭാവി അസംഭവ്യമെന്ന് ചരിത്രപാഠം.
സ്നേഹിക്കുന്ന ഹൃദയംകൊണ്ട് നാം സമീപിക്കുന്ന
സമൂഹത്തെ കീഴടക്കാനാകണം
സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും
കമാനങ്ങൾ പണിയണം
സേവനത്തിന്റേയും അർപ്പണത്തിന്റേയും
പുതിയ ഭാഷ്യങ്ങൾ രചിക്കാൻ
നമുക്ക് ഒന്നിച്ച് നിൽക്കണം
ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് പടപൊരുതണം
വിജയത്തിനായി പ്രാർത്ഥിക്കാം.......

Friday, December 2, 2011

വീട്ടിലമ്മ

വീട്ടമ്മക്ക് സമയം മാത്രമില്ല
കറിവെക്കുന്നുണ്ട്, ഇഷ്ടപ്പെടുന്നുമുണ്ട്
നന്നായിരിക്കുന്നുവെന്നറിയിക്കുന്നുമുണ്ട് പലരും
ഫെയ്സ്ബുക്കിലാണെന്നുമാത്രം
അവരെ കുറ്റംപറഞ്ഞിട്ടെന്തു കാര്യം
എന്തെല്ലാമേതെല്ലാമൊരാൾ ചെയ്യണം
സീരിയലൂകളിലെത്ര കയറണം
ചാനലുകളെത്ര കാണണം
റിമോട്ടിലിരുന്ന് ടൈപ്പ് പഠിക്കണം
ട്വിറ്ററും ഗൂഗിളും ഭൂലോകമെക്കെയും
പലവകകൾ പിന്നെയെന്തൊക്കെ...
പെരുന്നാളിലെങ്കിലും പാതിരാവിൽ
പലഹാരപ്പണിപ്പോലുമിന്നില്ല
മാർകറ്റുകവർന്ന ഇൻസ്റ്റന്റ്ലൈഫിത്
വീട്ടമ്മക്കുവീടിനുള്ളിനെന്തെവിടെയെന്നറിയില്ല
ഹൈപർമാർക്കറ്റിലോരോന്നുമെവിടെയെന്നെത്ര
കൃത്യമാണ് പോലും
അടുക്കള അരങ്ങാക്കിയ അമ്മയിന്ന്
ഓർമ്മിക്കുവാനുള്ളൊരോർമ്മ മാത്രമാണ്.

Saturday, November 26, 2011

കൊന്ന പാപം തിന്നാൽ തീരുമോ

http://www.youtube.com/watch?v=I1OfGabeLqc

 അണപ്പൊട്ടിയാൽ അണ്ണനേ ചീറ്റൂ
അടി തെറ്റിയാൽ അറംപറ്റും
അടി കുലുങ്ങിയാൽ അരികിലാവുന്നത്
... അമ്പതു ലക്ഷം ജീവിതങ്ങൾ

അണപൊട്ടിയൊഴുകുമണക്കെട്ട്
അണകെട്ടി നിർത്താൻ
അണ കൊടുത്താലും
അണികളെ കിട്ടാകാലമിത്

അന്നം തേടിവന്ന
അണ്ണാച്ചി അറച്ച് നിൽക്കുന്നു
അന്തനല്ലെന്ന് ആക്രോശിച്ച്
സ്വയം അഭിമതനാവുന്നു

അശ്രുകൊണ്ട് ആത്മപൂജ
നടത്തിയാൽ തീരാപാപം
ആറടിമണ്ണിൽ മനുഷ്യ കൃഷിനടത്തി
തീർക്കുക തമിഴരേ നിങ്ങൾ...

Thursday, January 27, 2011

ബാചിലർ കാലത്തെ നോവുകൾ

നോവിക്കുവാൻ നോമ്പെടുത്തവർ
നോ'എന്നു വിലപിക്കാത്തവർ
സുഖമുള്ള നോവെന്നു നോക്കിനിന്നവർ
ചുടുചോര ചൂഴ്നെടുക്കുകിലും
ചോരക്കളമാകാറില്ലോരിക്കലും
ഉണ്ണാനുടുക്കാൻ ഉടുതുണിമാറ്റി
യൽപ്പം ചാഞ്ഞുറങ്ങാൻ
തുനിഞ്ഞവരെ തേടിയെത്തുമിവർ
അവനവനാത്മസുഖത്തിനായ്
അപരന്റെ സുഖത്തിൽ കുത്തുമിവർ
ഇത്തിരികുത്തിയൊത്തിരിയൂറ്റി
കുടിക്കുമിവർ ജീവനായ് പിന്നെ
ജീവനും കോണ്ടോടിയൊളിക്കുമിവർ
മുക്കുമൂലകളിവർക്കാവാസകേന്ദ്രം
സധാചുടുചോരപ്രിയരിവർ
ആരുമാരുമാരാനും ഏവനിവനെമ്പോക്കിയും
കുത്തുകൊണ്ടെത്ര കോപിഷ്ടനായ്
കോപം കലങ്ങിത്തെളിഞ്ഞ്
സടകുട ചാടിയെഴുനേറ്റ് തൂത്തുവാരി
ഉടുപ്പും ഉടുതുണിയും ഉടയാടയും
കിഴിയും കിടക്കയും കിടപ്പാടവും
വലിച്ചും അരിച്ചും പെറുക്കിനോക്കി
പൊടിപോലുമില്ല കണ്ട്പിടിക്കാൻ
മൂട്ടയാശാന്റെ പൊടിപോലുമില്ല...