Thursday, January 27, 2011

ബാചിലർ കാലത്തെ നോവുകൾ

നോവിക്കുവാൻ നോമ്പെടുത്തവർ
നോ'എന്നു വിലപിക്കാത്തവർ
സുഖമുള്ള നോവെന്നു നോക്കിനിന്നവർ
ചുടുചോര ചൂഴ്നെടുക്കുകിലും
ചോരക്കളമാകാറില്ലോരിക്കലും
ഉണ്ണാനുടുക്കാൻ ഉടുതുണിമാറ്റി
യൽപ്പം ചാഞ്ഞുറങ്ങാൻ
തുനിഞ്ഞവരെ തേടിയെത്തുമിവർ
അവനവനാത്മസുഖത്തിനായ്
അപരന്റെ സുഖത്തിൽ കുത്തുമിവർ
ഇത്തിരികുത്തിയൊത്തിരിയൂറ്റി
കുടിക്കുമിവർ ജീവനായ് പിന്നെ
ജീവനും കോണ്ടോടിയൊളിക്കുമിവർ
മുക്കുമൂലകളിവർക്കാവാസകേന്ദ്രം
സധാചുടുചോരപ്രിയരിവർ
ആരുമാരുമാരാനും ഏവനിവനെമ്പോക്കിയും
കുത്തുകൊണ്ടെത്ര കോപിഷ്ടനായ്
കോപം കലങ്ങിത്തെളിഞ്ഞ്
സടകുട ചാടിയെഴുനേറ്റ് തൂത്തുവാരി
ഉടുപ്പും ഉടുതുണിയും ഉടയാടയും
കിഴിയും കിടക്കയും കിടപ്പാടവും
വലിച്ചും അരിച്ചും പെറുക്കിനോക്കി
പൊടിപോലുമില്ല കണ്ട്പിടിക്കാൻ
മൂട്ടയാശാന്റെ പൊടിപോലുമില്ല...