Friday, January 20, 2012

Let's discuss....










ചൂട് പിടിച്ച ചർച്ചകൾ
================
വിവാദങ്ങളും
വാദമുഖങ്ങളും
വിഹ്വലതകളും
വെറും വർത്തമാനങ്ങളും
വീരവാദങ്ങളും
വാചാടൊപങ്ങളുമൊന്നും
വറുതിക്ക് വേണ്ടിയല്ല
വിശാലതക്ക് മാത്രം
വല്ലാതെ ചുരുക്കരുത്
ചേർന്നിരിന്നും
ചേരുമ്പടിചേർത്തും
ചേർക്കേണ്ടത് ചേർത്തും
വേണ്ടാത്തത് ചോർത്തിയും
ചർച്ചകൾ ചൂട്പിടിക്കട്ടെ 
വാക്കുകളിലെ
ഭിന്നതകൾ
വീക്ഷണങ്ങളിലെ
വിശാലതക്ക് 
വളമാവും 
വാചക
കസർത്തുകളല്ല
ചെത്തിമിനുക്കിയ
വാക്കുകളും
അരക്കല്ലിലുരച്ചെടുത്ത
നിരീക്ഷണങ്ങളുമാണ്
ബലാബലങ്ങൾക്ക്
ഒടുവിൽ
ഹൃത്തടങ്ങളിൽ
ബാക്കിയാവുക
ഏകോപിക്കുവാനും
സമന്വയിപ്പിക്കുവാനും
ചില ശ്രമങ്ങളും
നടുവിൽ
നിന്നുണ്ടാവണം
ഒന്നിപ്പിന്റെ
സ്വരങ്ങൾ
ഒന്നിച്ച് മുഴക്കാൻ
ഒരുമിച്ച് നിൽക്കാം
ചുവടുറപ്പിക്കും മുമ്പ്
ചിത്തവും ചിത്രവും
വ്യകതമാവണം

Wednesday, January 4, 2012

അടുക്കളക്കാര്യങ്ങൾ

അടുക്കളയിലിന്നാണുങ്ങൾ അറക്കാത
അരിയെത്രയെന്നെതെത്രവട്ടം ചോദിച്ചു
നാഴിനാവൂരിയിടങ്ങഴിക്കണക്കിന്നാർക്കറിയാം
അഞ്ഞാഴി പയറിന്നെവിടെക്കുതിരുന്നു
മൂന്നുനേരം പിന്നെയും നേരങ്ങൾ
ഒഴിയാത്തയടുക്കളയുമടുപ്പുമോർമ്മയുണ്ടൊ
കലപിലകൂട്ടുമടുക്കളയിലൊഴിയാപാത്രത്തിൻ
തത്രപ്പാടുകളൊന്നും കാണുന്നില്ലെവിടെയും
ഗ്രിൽസും മിക്സൂം ചൈനീസുമിന്നിവിടെവരും
ഇൻസ്റ്റന്റ് കോഫിയും ഐസ്ടീയും
അടുക്കളയേറിയ റെഡിമെയ്ഡ് ജീവിതം
അരിയിടിക്കാനുലക്കയുമുരലും വേണ്ട
കറിതൂക്കാനുറിയില്ല കഴുക്കോലും വേണ്ട
ഏത്തക്കതൂക്കാനുക്കില്ല വിറക് വെക്കാനട്ടമില്ല
പഴുത്തപഴം പരതാൻ പത്തായവുമിന്നില്ല
ഉറയിട്ട കൈകളില്മുറുക്കിപ്പിടിച്ച
കത്രിക കണ്ട് മത്സ്യം നാണിക്കുന്നു.
കഴുത്തിൽകെട്ടിയിട്ട നീളക്കുപ്പായവുമുണ്ട്
പ്ലക്കറുണ്ട്കൈപൊള്ളാതിരിക്കാൻ
ജൂസറുണ്ട് ഗ്രൈന്ററുണ്ട് പൊടിച്ച്
വേഗം വറുത്തെടുക്കാൻ
പത്തിരിക്ക് പ്രസ്സുണ്ട് കുഴലുവേണ്ട
മോരുകലക്കാൻ മിക്സിയുണ്ട് കടോലുവേണ്ട
മുട്ടക്ക് ബീറ്ററും ചൂടിന്ന് ഹീറ്ററും റെഡി.
വീസനയില്ല ബെയ്സനെയുള്ളൂ.
കപ്പിവേണ്ട ടാപ്പുകൾ പലതരം
എന്നെങ്കിലുമെപ്പോഴെങ്കിലുമൊരിക്കൽ
എലശേരി സാമ്പാറാക്കിയാൽ തിരുകികയറ്റി
ഫ്രിഡ്ജിൽ ഫ്രീസറിൽ മുകളിലും താഴെയും
ചൂടാക്കി ചൂരാക്കി ചൂടാറ്റിക്കുറുക്കിയത്
നൂറ്റൊന്നാവർത്തിക്കാൻ വിധിയിത്തലമുറക്ക്
ചോറിന്നു ചോരനീരാക്കുന്നവരിന്നത്രമേലില്ല
ജീവിതം ജോറാക്കുനവരെത്രമേലെന്നാർക്കറിയാം

Sunday, January 1, 2012

പുതിയ വർഷങ്ങൾ പിറക്കട്ടെ...

നമുക്കീപുതുവർഷത്തിൽ
മാറ്റത്തിന്റെ പുതുമകൾ
തേടിയിറങ്ങാം
പുതിയ ആകാശങ്ങളിൽ
നമുക്ക് രാപ്പാർക്കാം
പുതിയ ഭൂമികൾ
ഉഴുതുമറിക്കാം
ലക്ഷ്യത്തിലെത്താൻ
നേർക്കുനേരെ
ഉന്നംപിടിക്കാം
പറയുന്നതിലധികം
ചെയ്തിടാം
വഴുതിപ്പോകാതെ
വറുതിയിൽ നിർത്തിടാം.
ഇനിയുമെത്ര ദൂരമെന്ന
കൃത്യമാക്കിടാം
ശുഭാപ്തിവിശ്വാസവും
ശുഭപ്രതീക്ഷയും
കൈവിടാതിരിക്കാം
ചിത്തം നൽകി
ഊന്നലുകളിലൂന്നി
മുന്നോട്ട് നടക്കാം
അലക്ഷ്യമാവാതിരിക്കാം
ലക്ഷ്യമകലെയല്ല
പുത്തനറിവുകളിൽ
നമുക്ക് നമ്മെ
പുതുക്കികൊണ്ടിരിലക്കാം
നിർണ്ണിതശക്തിക്കു
മപ്പുറമാവണം നോട്ടം
എങ്കിൽ
നേട്ടമസാധ്യമല്ല
സസന്തൊഷം
സദൈര്യം
സവിനയം
മുന്നോട്ട് നടക്കുക….
പുത്തനുണർവിന്റെ
പുതുവർഷങ്ങൾ
പിറക്കട്ടെ....
ആശംസകളോടെ...