Saturday, February 25, 2012

നിലപാടുകൾക്ക് മാലിന്യം


മാലിന്ന്യങ്ങൾ കുമിഞ്ഞുകൂടുമ്പോൾ
രാജ്യങ്ങൾ വാസയോഗ്യമല്ലാതാവുന്നു.
രോഗങ്ങൾ പെറ്റ്പെരുകുമ്പോൾ
രാഷ്ട്രീയക്കാർ നോക്കി നിന്ന്ചിരിക്കുന്നു.
സംസ്കരണവിടുവായിത്തവും
വിസർജ്യനിയന്ത്രണകലയുമെന്തോ
ശത്രുക്കളാണിവെടെയിപ്പോൾ
ലാലൂരിലെ മാലോകരിവിടെ
മലമറിക്കില്ലെന്നാരു കണ്ടു?
പെട്ടിപ്പാലത്തിനി പൊട്ടിയൊലിക്കുന്നത്
മനുഷ്യരക്ത്മല്ലെന്നാരറിഞ്ഞു.
ലാലൂരും വളപ്പിൽശാലകളുമുണരുമ്പോൾ 
ഉറങ്ങുന്നതീ ഭരണകൂടഭീകരന്മാർ 
കൊർപ്പറേറ്റുകൾക്കിന്ന് കോടതിവിലയെന്നാൽ
കോളനിവാസികളെവിടെ കയറിനിൽക്കും
ഞെളിയൻപറമ്പിന്റെ മൂക്കിനുമുന്നിലും 
ഞെളീഞ്ഞിരിക്കുന്നതധികാരക്കൊതി....
നാലുകാശിന്ന് ചിന്തിക്കുന്നവരെവിടെ
ശാസ്ത്രം കൊരിവിളമ്പുന്നവരെവിടെ
ഞാനും നീയുമിരയാവുമ്പൊൾ
എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
പോലുമിവിടം സമയമില്ലല്ലോ ?

Wednesday, February 8, 2012

പൂഞ്ചോല













ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
‍ചൊവ്വുള്ളൊരു ചോല
പൂഞ്ചോല

ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല

ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല 

ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.

ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ 
ഈ പൂഞ്ചൊലേൽ......