ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
ചൊവ്വുള്ളൊരു ചോല
പൂഞ്ചോല
ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല
ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല
ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.
ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ
ഈ പൂഞ്ചൊലേൽ......
കുട്ടികൾക്ക് വേണ്ടി എഴുതിയത്...........
ReplyDeleteകുട്ടികള്‍ക്ക് വേണ്ടിയാകുമ്പോ ..കവിത നന്നായി ,താളമുണ്ട് ,ഒരു കുട്ടിത്തവും ഉണ്ട് ,,ആശംസകള്‍ ,
ReplyDelete