Tuesday, October 5, 2010

കനലെവിടെ..?

അലങ്കാര വസ്തുവായി വീട്ടിൽ
അടക്കിവെച്ച ഖുർആൻ
നമ്മേ നോക്കി ചിരിക്കുന്നു
ഗ്രന്ഥം ചുമക്കുന്ന കഴുതകളായി
ചിരി കൈമാറുക കൂട്ടരെ

വേദം പഠിപ്പിക്കാനൊത്തിരി വേദികൾ
വേദികളോരോന്നും ഒഴിഞ്ഞമൂലകൾ
നിറഞ്ഞമനസ്സുള്ളവരെ തിരഞ്ഞ്
കരഞ്ഞ് പോകുന്ന അധ്യാപകർ
പെരുകുന്നീ മറുനാട്ടിലും സോദരെ

അറിഞ്ഞിട്ടും അറിയാത്തവരായി
പഠിച്ചതെല്ലാം പൂഴ്ത്തി വെച്ച്
പാമരനെ വെല്ലുന്ന
പണ്ഠിതന്മാരുണ്ടിവിടെ
കുണ്ഠിതപ്പെടുക സഹചരെ

പ്രവാസി തിരക്കിലാണധികം
പ്രയൊജനമില്ലാത്തൊരധിവേഗം
വെട്ടിപ്പിടിക്കാനായൊരു നെട്ടോട്ടം
വേദമോതാനാർക്കിവിടെ നേരം
നാലു കാശിലാണവരുടെ നോട്ടം

ഖുർആൻ നന്നെന്ന വാദമേയുള്ളൂ
ചൊല്ലിയാൽ ചേദമില്ലേന്നൊരറിവുമുണ്ട്
പഠിക്കുവാനായ് പാദമുന്താൻ മടിമാത്രം
ഗതിമാറി നീന്തുന്ന നഷ്ടക്കാരനെ
തിരിതെളിക്കാനോരു കനലെവിടെ..?

(2010ൽ യു. എ. ഇ.ഖുരആൻ സ്റ്റഡിസെന്റർ ഇ-മാഗസിനു വേണ്ടി എഴുതിയത്)

Saturday, September 26, 2009

ശല്യക്കാരി

ഞാൻ അവളെ നനായി പുണർന്നു
അവൾ എന്നെ മരാദ പഠിപ്പിച്ചു 
മറന്നെതെല്ലാം ഓർമിപ്പിച്ചു
എന്റെ ശീലങ്ങളിൽ അവൾ ഇടപെട്ടു
പിന്നെ അവൾ ലോകമറിയപ്പെട്ടു
എനിക്കുമവളെ ഭയമായി തുടങ്ങി
ദിവസം തോറും എന്റെ ജീവിതത്തെ
അവൾ കാർന്ന് തിന്നുന്നു.
ജോലി സ്ഥലത്തും അവൾ ശല്യമായെത്തി.
എന്റെ ഉറക്കം കെടുത്തി തുടങ്ങി
ഞാൻ അവളെ നന്നായി പഠിച്ചു
എനിക്കൊറ്റക്കവളെ ഒന്നും ചെയ്യാനാവില്ലെന്ന്
തിരിച്ചറിയാൻ അൽപ്പം വൈകി.
അത് കൊണ്ടാണവൾക്ക്
മാന്ദ്യമെന്ന് പേരിട്ടത്!

(2009ൽ ദുബൈയിൽ നിന്നും എഴുതിയത്)

പ്രവേശിക

പിറന്നു വീണ നാടിനെ ഓർകുക
മണ്ണിൽ നിന്ന് തുടങ്ങുക
അറിവിന്റെ ഉണർവിലേക്ക് നിങ്ങൾക്ക് സ്വാഗതം
അക്ഷരങ്ങളൂടെ സംഗീതമേളയാണ് ബ്ലോഗുകൾ
എഡിറ്റോറിയൽ ഡസ്കിലെ വാദ്യഘൊഷങ്ങളുടെ 
അകമ്പടിയില്ലാതെ ഒരക്ഷര യാത്ര......
ഈ യാത്രയിൽ കൂടെ കൂടുന്നവരുണ്ടാവാം
കൈ കാട്ടി "പോവുക നീ" എന്ന് പറയുന്നവുരുമുണ്ടാവാം
വഴിയിൽ നിന്ന് കമന്റടിക്കുന്നവരുമുണ്ടാവാം
ഒരു കൈതന്നും കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നവരുമുണ്ട്.
തെറിയഭിശേകം നെറ്റിയിൽ ചാർത്തിവെക്കുന്നവരുമുണ്ടാവാം
നിങ്ങൾക്കെല്ലാം  സ്വാഗതം..
പിണക്കമില്ല, പരിഭവവും ഒട്ടുമേ..
തുറക്കുക നിൻ ഹൃദയം...