Tuesday, March 13, 2012

ഒരു എക്കൗണ്ട് എനിക്കും...


കുറച്ച് കാലത്തിനു ശേഷം
ഒരു സുഹൃത്തുമായി സംസാരിച്ചു.
എന്താണ് ഒരു വിവരവുമില്ലല്ലോ
എന്ന പതിവ് ചോദ്യം....
ഇലകട്രോണിക് ആന്റ്
കമ്മ്യൂണികേഷനിൽ ബിരുദദാരി.
ഭാര്യ ഐ.ടി. എഞ്ചിനിയർ.
വിളിക്കുന്നത് ദുബായിൽ നിന്ന്
"ഒരു ചെറിയ ഹെൽപ് വേണം"
പറഞ്ഞോളൂ എന്ന് ഉത്തരമേകി.
ആരോടും പറയരുത്. ഇല്ല.
"പൈസ ചോദിക്കാൻ തന്നെ
അല്ലതെ എന്തു" എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
"പൈസക്കോന്നുമല്ലടൊ.."
ഓഹ് ആശ്വാസമായി....
എന്നാൽ വേഗം പറ എന്നായി.
ഫെയ്സ്ബുക്കിനെക്കുറിച്ച്
ഇന്നൊരുവാർത്ത കേട്ടു.
വലിയ കണക്കുകളാ നിരത്തിയത്...
നി കാര്യം പറ എന്നായി വീണ്ടും ഞാൻ
"ഈ വാർത്ത  ഞങ്ങൾ ഓഫീസിലെ
കഫ്ത്തീരിയയിലിരുന്നാ ചർച്ച ചെയ്തത്..
അവർക്കൊക്കെ ഒരുപാട് കമന്റുകൾ കിട്ടുന്നുണ്ടെത്രെ
ഓഫീസ് ബോയ് അടക്കം......"
"അല്ല അത് കൊണ്ട്..".
അതുകൊണ്ട്...?
"എനിക്കും ഫെയ്സ്ബുക്കിൽ ഒരു
എക്കൗണ്ട് വേണം"
ഹ ഹ ഹ അത് ശരി..
എടുത്തോളൂ, ഞാനെന്ത് ചെയ്യണമെന്നായി…..
ആദ്യം കരുതി കളിയാക്കുകയാണെന്ന്...
പിന്നെ വീണ്ടും വീണ്ടും ...
"നീ എന്നെ ഒന്നു ആഡ് ചെയ്യണം
എന്ന് പറഞ്ഞപ്പോൽ ഗൗരവത്തിലാണെന്നു ബോധ്യമായി..
ഒകെ..എന്നും പറഞ്ഞ് ഞാൻ വഴിനടത്തി..
ഇപ്പഴും അങ്ങിനേയും ആളൂകൾ
ജീവിച്ചിരിക്കുന്നതിൽ പുതുമയില്ല..
ഐ.ടി. കുടുംബത്തിന്റെ കുറേ ചോദ്യങ്ങൾ
നമ്മളോടും കൂടീയാണെന്ന് തോന്നിയതാണ്
ചോദ്യങ്ങൾ ബാലിശമാണോ എന്നതല്ല
അഭ്യസ്ത വിദ്യരിത്രവിനയം കാണിക്കുന്നത്
കണ്ട് പഠിക്കണം.....
ഫോൺ വെക്കുമ്പോൾ ഒരു കാര്യം കൂടി പറയാതിരുന്നില്ല.
"നിങ്ങൾ ഇത് വരെ ചെയ്ത പലതും
ചെയ്യാൻ ഇനി നിങ്ങൾക്ക് സമയം ഉണ്ടാവില്ല....
മറ്റു പലതിലും വ്യാപൃതരാവുകയുമാവും
സൂക്ഷിക്കണം.."

Saturday, February 25, 2012

നിലപാടുകൾക്ക് മാലിന്യം


മാലിന്ന്യങ്ങൾ കുമിഞ്ഞുകൂടുമ്പോൾ
രാജ്യങ്ങൾ വാസയോഗ്യമല്ലാതാവുന്നു.
രോഗങ്ങൾ പെറ്റ്പെരുകുമ്പോൾ
രാഷ്ട്രീയക്കാർ നോക്കി നിന്ന്ചിരിക്കുന്നു.
സംസ്കരണവിടുവായിത്തവും
വിസർജ്യനിയന്ത്രണകലയുമെന്തോ
ശത്രുക്കളാണിവെടെയിപ്പോൾ
ലാലൂരിലെ മാലോകരിവിടെ
മലമറിക്കില്ലെന്നാരു കണ്ടു?
പെട്ടിപ്പാലത്തിനി പൊട്ടിയൊലിക്കുന്നത്
മനുഷ്യരക്ത്മല്ലെന്നാരറിഞ്ഞു.
ലാലൂരും വളപ്പിൽശാലകളുമുണരുമ്പോൾ 
ഉറങ്ങുന്നതീ ഭരണകൂടഭീകരന്മാർ 
കൊർപ്പറേറ്റുകൾക്കിന്ന് കോടതിവിലയെന്നാൽ
കോളനിവാസികളെവിടെ കയറിനിൽക്കും
ഞെളിയൻപറമ്പിന്റെ മൂക്കിനുമുന്നിലും 
ഞെളീഞ്ഞിരിക്കുന്നതധികാരക്കൊതി....
നാലുകാശിന്ന് ചിന്തിക്കുന്നവരെവിടെ
ശാസ്ത്രം കൊരിവിളമ്പുന്നവരെവിടെ
ഞാനും നീയുമിരയാവുമ്പൊൾ
എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
പോലുമിവിടം സമയമില്ലല്ലോ ?

Wednesday, February 8, 2012

പൂഞ്ചോല













ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
‍ചൊവ്വുള്ളൊരു ചോല
പൂഞ്ചോല

ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല

ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല 

ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.

ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ 
ഈ പൂഞ്ചൊലേൽ......

Friday, January 20, 2012

Let's discuss....










ചൂട് പിടിച്ച ചർച്ചകൾ
================
വിവാദങ്ങളും
വാദമുഖങ്ങളും
വിഹ്വലതകളും
വെറും വർത്തമാനങ്ങളും
വീരവാദങ്ങളും
വാചാടൊപങ്ങളുമൊന്നും
വറുതിക്ക് വേണ്ടിയല്ല
വിശാലതക്ക് മാത്രം
വല്ലാതെ ചുരുക്കരുത്
ചേർന്നിരിന്നും
ചേരുമ്പടിചേർത്തും
ചേർക്കേണ്ടത് ചേർത്തും
വേണ്ടാത്തത് ചോർത്തിയും
ചർച്ചകൾ ചൂട്പിടിക്കട്ടെ 
വാക്കുകളിലെ
ഭിന്നതകൾ
വീക്ഷണങ്ങളിലെ
വിശാലതക്ക് 
വളമാവും 
വാചക
കസർത്തുകളല്ല
ചെത്തിമിനുക്കിയ
വാക്കുകളും
അരക്കല്ലിലുരച്ചെടുത്ത
നിരീക്ഷണങ്ങളുമാണ്
ബലാബലങ്ങൾക്ക്
ഒടുവിൽ
ഹൃത്തടങ്ങളിൽ
ബാക്കിയാവുക
ഏകോപിക്കുവാനും
സമന്വയിപ്പിക്കുവാനും
ചില ശ്രമങ്ങളും
നടുവിൽ
നിന്നുണ്ടാവണം
ഒന്നിപ്പിന്റെ
സ്വരങ്ങൾ
ഒന്നിച്ച് മുഴക്കാൻ
ഒരുമിച്ച് നിൽക്കാം
ചുവടുറപ്പിക്കും മുമ്പ്
ചിത്തവും ചിത്രവും
വ്യകതമാവണം

Wednesday, January 4, 2012

അടുക്കളക്കാര്യങ്ങൾ

അടുക്കളയിലിന്നാണുങ്ങൾ അറക്കാത
അരിയെത്രയെന്നെതെത്രവട്ടം ചോദിച്ചു
നാഴിനാവൂരിയിടങ്ങഴിക്കണക്കിന്നാർക്കറിയാം
അഞ്ഞാഴി പയറിന്നെവിടെക്കുതിരുന്നു
മൂന്നുനേരം പിന്നെയും നേരങ്ങൾ
ഒഴിയാത്തയടുക്കളയുമടുപ്പുമോർമ്മയുണ്ടൊ
കലപിലകൂട്ടുമടുക്കളയിലൊഴിയാപാത്രത്തിൻ
തത്രപ്പാടുകളൊന്നും കാണുന്നില്ലെവിടെയും
ഗ്രിൽസും മിക്സൂം ചൈനീസുമിന്നിവിടെവരും
ഇൻസ്റ്റന്റ് കോഫിയും ഐസ്ടീയും
അടുക്കളയേറിയ റെഡിമെയ്ഡ് ജീവിതം
അരിയിടിക്കാനുലക്കയുമുരലും വേണ്ട
കറിതൂക്കാനുറിയില്ല കഴുക്കോലും വേണ്ട
ഏത്തക്കതൂക്കാനുക്കില്ല വിറക് വെക്കാനട്ടമില്ല
പഴുത്തപഴം പരതാൻ പത്തായവുമിന്നില്ല
ഉറയിട്ട കൈകളില്മുറുക്കിപ്പിടിച്ച
കത്രിക കണ്ട് മത്സ്യം നാണിക്കുന്നു.
കഴുത്തിൽകെട്ടിയിട്ട നീളക്കുപ്പായവുമുണ്ട്
പ്ലക്കറുണ്ട്കൈപൊള്ളാതിരിക്കാൻ
ജൂസറുണ്ട് ഗ്രൈന്ററുണ്ട് പൊടിച്ച്
വേഗം വറുത്തെടുക്കാൻ
പത്തിരിക്ക് പ്രസ്സുണ്ട് കുഴലുവേണ്ട
മോരുകലക്കാൻ മിക്സിയുണ്ട് കടോലുവേണ്ട
മുട്ടക്ക് ബീറ്ററും ചൂടിന്ന് ഹീറ്ററും റെഡി.
വീസനയില്ല ബെയ്സനെയുള്ളൂ.
കപ്പിവേണ്ട ടാപ്പുകൾ പലതരം
എന്നെങ്കിലുമെപ്പോഴെങ്കിലുമൊരിക്കൽ
എലശേരി സാമ്പാറാക്കിയാൽ തിരുകികയറ്റി
ഫ്രിഡ്ജിൽ ഫ്രീസറിൽ മുകളിലും താഴെയും
ചൂടാക്കി ചൂരാക്കി ചൂടാറ്റിക്കുറുക്കിയത്
നൂറ്റൊന്നാവർത്തിക്കാൻ വിധിയിത്തലമുറക്ക്
ചോറിന്നു ചോരനീരാക്കുന്നവരിന്നത്രമേലില്ല
ജീവിതം ജോറാക്കുനവരെത്രമേലെന്നാർക്കറിയാം

Sunday, January 1, 2012

പുതിയ വർഷങ്ങൾ പിറക്കട്ടെ...

നമുക്കീപുതുവർഷത്തിൽ
മാറ്റത്തിന്റെ പുതുമകൾ
തേടിയിറങ്ങാം
പുതിയ ആകാശങ്ങളിൽ
നമുക്ക് രാപ്പാർക്കാം
പുതിയ ഭൂമികൾ
ഉഴുതുമറിക്കാം
ലക്ഷ്യത്തിലെത്താൻ
നേർക്കുനേരെ
ഉന്നംപിടിക്കാം
പറയുന്നതിലധികം
ചെയ്തിടാം
വഴുതിപ്പോകാതെ
വറുതിയിൽ നിർത്തിടാം.
ഇനിയുമെത്ര ദൂരമെന്ന
കൃത്യമാക്കിടാം
ശുഭാപ്തിവിശ്വാസവും
ശുഭപ്രതീക്ഷയും
കൈവിടാതിരിക്കാം
ചിത്തം നൽകി
ഊന്നലുകളിലൂന്നി
മുന്നോട്ട് നടക്കാം
അലക്ഷ്യമാവാതിരിക്കാം
ലക്ഷ്യമകലെയല്ല
പുത്തനറിവുകളിൽ
നമുക്ക് നമ്മെ
പുതുക്കികൊണ്ടിരിലക്കാം
നിർണ്ണിതശക്തിക്കു
മപ്പുറമാവണം നോട്ടം
എങ്കിൽ
നേട്ടമസാധ്യമല്ല
സസന്തൊഷം
സദൈര്യം
സവിനയം
മുന്നോട്ട് നടക്കുക….
പുത്തനുണർവിന്റെ
പുതുവർഷങ്ങൾ
പിറക്കട്ടെ....
ആശംസകളോടെ...

Thursday, December 22, 2011

മൗനം വാചാലം

മൗനം വാചാലം സംഗീതം
മൗന സന്ദര്‍ഭം പ്രധാനം

വിദ്വാന്‍റെ മൗനം ഭൂഷണം
കലാകാരന്‍റെ മൗനം തീവ്രം 
സമൂഹത്തിന്‍റെ മൗനം ഭീകരം
മടിയന്റെ മൗനം മ്ലാനം
മംഗയുടെ മൗനം സമ്മതം
ചിന്തകന്റെ മൗനം ഉദ്ദീപകം
അദ്ദ്യാപകനതുദേഷ്യമെങ്കിൽ
വിദ്യാര്‍ഥിക്കതു ദോശംതന്നെ


മാധ്യമമൗനം രാഷ്ട്രീയം
നിഷ്പക്ഷകന്റെ മൗനവുംപക്ഷം
ഭ്രാന്തന്റെ മൗനം ആശ്വാസം
മന്ത്രിയുടെ മൗനം ചാണക്യസൂത്രം
തന്ത്രിയുടെ മൗനവും കുതന്ത്രം
കുറത്തിയുടെ മൗനം ചൂഷണം
മാഷിന്റെ മൗനം പോഷണം
ഉപകരണമൗനം തകരാണേൽ
ചലനമൗനം മരണം
മാനത്തിന്നുമുണ്ടൊരുമൗനം

ഈയുലകമൗനംപരലോകം
മരണമൗനം ശൂന്യംശൂന്യം