ചാക്രികമാണീ ജീവിതകാലം
പ്രവാസകാലം അതിലും ചുരുക്കം
ചോതോഹരമാക്കണമത്, സചേതനമാക്കണമത്
രചനാത്മകവുമാക്കി മാറ്റണമത്
ചരിത്രത്തെ തമസ്കരിക്കുക വയ്യ
മുമ്പേ നടന്നുപോയവരിൽ നിന്ന് പാഠമുൾകൊള്ളണം
പുതിയ പരിവർത്തന ഘട്ടങ്ങളിലേക്ക് ഒടിയടുക്കേണം
കരുത്തുറ്റ ആദർശത്തിന്റെഉൾക്കരുത്തും
ചിന്തോദ്ദീപകമായ ആശയബലത്തിന്റെ ആർജ്ജവവും
നമുക്ക് കൂട്ടിനുണ്ടാവണം
മാറ്റമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
മാറ്റമില്ലാത്ത ഭാവി അസംഭവ്യമെന്ന് ചരിത്രപാഠം.
സ്നേഹിക്കുന്ന ഹൃദയംകൊണ്ട് നാം സമീപിക്കുന്ന
സമൂഹത്തെ കീഴടക്കാനാകണം
സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും
കമാനങ്ങൾ പണിയണം
സേവനത്തിന്റേയും അർപ്പണത്തിന്റേയും
പുതിയ ഭാഷ്യങ്ങൾ രചിക്കാൻ
നമുക്ക് ഒന്നിച്ച് നിൽക്കണം
ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് പടപൊരുതണം
വിജയത്തിനായി പ്രാർത്ഥിക്കാം.......
No comments:
Post a Comment