Wednesday, January 4, 2012

അടുക്കളക്കാര്യങ്ങൾ

അടുക്കളയിലിന്നാണുങ്ങൾ അറക്കാത
അരിയെത്രയെന്നെതെത്രവട്ടം ചോദിച്ചു
നാഴിനാവൂരിയിടങ്ങഴിക്കണക്കിന്നാർക്കറിയാം
അഞ്ഞാഴി പയറിന്നെവിടെക്കുതിരുന്നു
മൂന്നുനേരം പിന്നെയും നേരങ്ങൾ
ഒഴിയാത്തയടുക്കളയുമടുപ്പുമോർമ്മയുണ്ടൊ
കലപിലകൂട്ടുമടുക്കളയിലൊഴിയാപാത്രത്തിൻ
തത്രപ്പാടുകളൊന്നും കാണുന്നില്ലെവിടെയും
ഗ്രിൽസും മിക്സൂം ചൈനീസുമിന്നിവിടെവരും
ഇൻസ്റ്റന്റ് കോഫിയും ഐസ്ടീയും
അടുക്കളയേറിയ റെഡിമെയ്ഡ് ജീവിതം
അരിയിടിക്കാനുലക്കയുമുരലും വേണ്ട
കറിതൂക്കാനുറിയില്ല കഴുക്കോലും വേണ്ട
ഏത്തക്കതൂക്കാനുക്കില്ല വിറക് വെക്കാനട്ടമില്ല
പഴുത്തപഴം പരതാൻ പത്തായവുമിന്നില്ല
ഉറയിട്ട കൈകളില്മുറുക്കിപ്പിടിച്ച
കത്രിക കണ്ട് മത്സ്യം നാണിക്കുന്നു.
കഴുത്തിൽകെട്ടിയിട്ട നീളക്കുപ്പായവുമുണ്ട്
പ്ലക്കറുണ്ട്കൈപൊള്ളാതിരിക്കാൻ
ജൂസറുണ്ട് ഗ്രൈന്ററുണ്ട് പൊടിച്ച്
വേഗം വറുത്തെടുക്കാൻ
പത്തിരിക്ക് പ്രസ്സുണ്ട് കുഴലുവേണ്ട
മോരുകലക്കാൻ മിക്സിയുണ്ട് കടോലുവേണ്ട
മുട്ടക്ക് ബീറ്ററും ചൂടിന്ന് ഹീറ്ററും റെഡി.
വീസനയില്ല ബെയ്സനെയുള്ളൂ.
കപ്പിവേണ്ട ടാപ്പുകൾ പലതരം
എന്നെങ്കിലുമെപ്പോഴെങ്കിലുമൊരിക്കൽ
എലശേരി സാമ്പാറാക്കിയാൽ തിരുകികയറ്റി
ഫ്രിഡ്ജിൽ ഫ്രീസറിൽ മുകളിലും താഴെയും
ചൂടാക്കി ചൂരാക്കി ചൂടാറ്റിക്കുറുക്കിയത്
നൂറ്റൊന്നാവർത്തിക്കാൻ വിധിയിത്തലമുറക്ക്
ചോറിന്നു ചോരനീരാക്കുന്നവരിന്നത്രമേലില്ല
ജീവിതം ജോറാക്കുനവരെത്രമേലെന്നാർക്കറിയാം

4 comments:

  1. വടിക്കിനിയില്‍ നിന്നും മോഡുലാര്‍ കിച്ചനിലെതുമ്പോള്‍ .............. സംഗതി നന്നായിട്ടുണ്ട്

    ReplyDelete
  2. നാമൂസില്‍ നിന്നും ഇവിടെയെത്തിയപ്പോഴും തഥൈവ! അവിടെ പറഞ്ഞത് തന്നെ; അനിവാര്യത, അല്ലാതെന്ത്!!

    ReplyDelete
  3. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിത ശൈലിയും മാറുന്നു

    ReplyDelete
  4. ഉറിയില്ല, കലമില്ല
    കിചങ്കാബിനെറ്റില്‍ അടക്കിവെച്ചതാം കാസ്രോളുകള്‍

    നന്നായിട്ടുണ്ട്
    ‘ഇന്നലത്തെ ചാളകൂട്ടാന്‍ പഴംചോറു കൂട്ടി തിന്നമാതിരി”

    ReplyDelete