Wednesday, February 8, 2012

പൂഞ്ചോല













ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
‍ചൊവ്വുള്ളൊരു ചോല
പൂഞ്ചോല

ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല

ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല 

ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.

ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ 
ഈ പൂഞ്ചൊലേൽ......

2 comments:

  1. കുട്ടികൾക്ക് വേണ്ടി എഴുതിയത്...........

    ReplyDelete
  2. കുട്ടികള്‍ക്ക് വേണ്ടിയാകുമ്പോ ..കവിത നന്നായി ,താളമുണ്ട് ,ഒരു കുട്ടിത്തവും ഉണ്ട് ,,ആശംസകള്‍ ,

    ReplyDelete