Saturday, February 25, 2012

നിലപാടുകൾക്ക് മാലിന്യം


മാലിന്ന്യങ്ങൾ കുമിഞ്ഞുകൂടുമ്പോൾ
രാജ്യങ്ങൾ വാസയോഗ്യമല്ലാതാവുന്നു.
രോഗങ്ങൾ പെറ്റ്പെരുകുമ്പോൾ
രാഷ്ട്രീയക്കാർ നോക്കി നിന്ന്ചിരിക്കുന്നു.
സംസ്കരണവിടുവായിത്തവും
വിസർജ്യനിയന്ത്രണകലയുമെന്തോ
ശത്രുക്കളാണിവെടെയിപ്പോൾ
ലാലൂരിലെ മാലോകരിവിടെ
മലമറിക്കില്ലെന്നാരു കണ്ടു?
പെട്ടിപ്പാലത്തിനി പൊട്ടിയൊലിക്കുന്നത്
മനുഷ്യരക്ത്മല്ലെന്നാരറിഞ്ഞു.
ലാലൂരും വളപ്പിൽശാലകളുമുണരുമ്പോൾ 
ഉറങ്ങുന്നതീ ഭരണകൂടഭീകരന്മാർ 
കൊർപ്പറേറ്റുകൾക്കിന്ന് കോടതിവിലയെന്നാൽ
കോളനിവാസികളെവിടെ കയറിനിൽക്കും
ഞെളിയൻപറമ്പിന്റെ മൂക്കിനുമുന്നിലും 
ഞെളീഞ്ഞിരിക്കുന്നതധികാരക്കൊതി....
നാലുകാശിന്ന് ചിന്തിക്കുന്നവരെവിടെ
ശാസ്ത്രം കൊരിവിളമ്പുന്നവരെവിടെ
ഞാനും നീയുമിരയാവുമ്പൊൾ
എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
പോലുമിവിടം സമയമില്ലല്ലോ ?

5 comments:

  1. മാലിന്യപ്രശ്നത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രശ്നം മാത്രമല്ല, നവ ആഗോളവൽകരണത്തിന്റെയും ലോക ബാങ്കുകളുടേയും നിർദ്ദേശമനുസരിച്ച് ഇനി ലാഭം കിട്ടുന്ന കച്ചവടം മാത്രം ചെയ്താൽ മതിയെന്നും അത്ര ജനകീയ പ്രശ്നങ്ങളിൽ ഒന്നും ഇടപെട്ട് പണം "ദുർവ്യയം" ചെയ്യരുത്. അതുകൊണ്ടാണല്ലൊ ബി ഒ ടിയും, പി റ്റി എ വിദ്യാഭ്യാസവും എല്ലാം കൊണ്ട് വരുന്നത്

    കാലിക പ്രസക്തിയുള്ള കവിതക്ക് Salute...

    ReplyDelete
  2. പറയേണ്ടത് തന്നെ

    ReplyDelete
  3. എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
    പോലുമിവിടം സമയമില്ലല്ലോ ?
    ഈ രണ്ടു വരിയില്‍ തന്നെ എല്ലാമുണ്ട്.
    enteyum salute.....!

    ReplyDelete
  4. ഉറക്കെ പറയേണ്ടുന്നത്‌.

    ReplyDelete