Tuesday, March 13, 2012

ഒരു എക്കൗണ്ട് എനിക്കും...


കുറച്ച് കാലത്തിനു ശേഷം
ഒരു സുഹൃത്തുമായി സംസാരിച്ചു.
എന്താണ് ഒരു വിവരവുമില്ലല്ലോ
എന്ന പതിവ് ചോദ്യം....
ഇലകട്രോണിക് ആന്റ്
കമ്മ്യൂണികേഷനിൽ ബിരുദദാരി.
ഭാര്യ ഐ.ടി. എഞ്ചിനിയർ.
വിളിക്കുന്നത് ദുബായിൽ നിന്ന്
"ഒരു ചെറിയ ഹെൽപ് വേണം"
പറഞ്ഞോളൂ എന്ന് ഉത്തരമേകി.
ആരോടും പറയരുത്. ഇല്ല.
"പൈസ ചോദിക്കാൻ തന്നെ
അല്ലതെ എന്തു" എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
"പൈസക്കോന്നുമല്ലടൊ.."
ഓഹ് ആശ്വാസമായി....
എന്നാൽ വേഗം പറ എന്നായി.
ഫെയ്സ്ബുക്കിനെക്കുറിച്ച്
ഇന്നൊരുവാർത്ത കേട്ടു.
വലിയ കണക്കുകളാ നിരത്തിയത്...
നി കാര്യം പറ എന്നായി വീണ്ടും ഞാൻ
"ഈ വാർത്ത  ഞങ്ങൾ ഓഫീസിലെ
കഫ്ത്തീരിയയിലിരുന്നാ ചർച്ച ചെയ്തത്..
അവർക്കൊക്കെ ഒരുപാട് കമന്റുകൾ കിട്ടുന്നുണ്ടെത്രെ
ഓഫീസ് ബോയ് അടക്കം......"
"അല്ല അത് കൊണ്ട്..".
അതുകൊണ്ട്...?
"എനിക്കും ഫെയ്സ്ബുക്കിൽ ഒരു
എക്കൗണ്ട് വേണം"
ഹ ഹ ഹ അത് ശരി..
എടുത്തോളൂ, ഞാനെന്ത് ചെയ്യണമെന്നായി…..
ആദ്യം കരുതി കളിയാക്കുകയാണെന്ന്...
പിന്നെ വീണ്ടും വീണ്ടും ...
"നീ എന്നെ ഒന്നു ആഡ് ചെയ്യണം
എന്ന് പറഞ്ഞപ്പോൽ ഗൗരവത്തിലാണെന്നു ബോധ്യമായി..
ഒകെ..എന്നും പറഞ്ഞ് ഞാൻ വഴിനടത്തി..
ഇപ്പഴും അങ്ങിനേയും ആളൂകൾ
ജീവിച്ചിരിക്കുന്നതിൽ പുതുമയില്ല..
ഐ.ടി. കുടുംബത്തിന്റെ കുറേ ചോദ്യങ്ങൾ
നമ്മളോടും കൂടീയാണെന്ന് തോന്നിയതാണ്
ചോദ്യങ്ങൾ ബാലിശമാണോ എന്നതല്ല
അഭ്യസ്ത വിദ്യരിത്രവിനയം കാണിക്കുന്നത്
കണ്ട് പഠിക്കണം.....
ഫോൺ വെക്കുമ്പോൾ ഒരു കാര്യം കൂടി പറയാതിരുന്നില്ല.
"നിങ്ങൾ ഇത് വരെ ചെയ്ത പലതും
ചെയ്യാൻ ഇനി നിങ്ങൾക്ക് സമയം ഉണ്ടാവില്ല....
മറ്റു പലതിലും വ്യാപൃതരാവുകയുമാവും
സൂക്ഷിക്കണം.."

2 comments:

  1. അമേരിക്കയിൽ ാാ രാജ്യത്തിന്റെ ഉന്നത കേന്ദ്രത്തിൽ ജോലിചെയ്യുന്ന എന്റെ ഓഫീസറുടെ മകളുടെ ഒരു മെയിൽ വന്നു. "താങ്കൾ എന്റെ ചിത്രം Facebook ഇൽ ഇട്ടിട്ടുണ്ടെന്ന് എനിക്ക് മെയിൽ വന്നു, ദയവായി അതു Remove ചെയ്യൂ" എന്ന്. ഒപ്പാം Facebook അയച്ച മെയിലും.
    "Rathes wants to be your friend on Facebook. No matter how far away you are from friends and family, Facebook can help you stay connected."
    "Check out ****'s photos on Facebook"
    ഇത് മുഖപുസ്തകത്തിന്റെ ഒരു തന്ത്രമാണെന്ന് മനസിലാക്കാൻ അമേരിക്കൻ തന്ത്രശാലികൾക്ക് കഴിയാത്തതിലും ഭേദമല്ല ഇതെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ഫൈസ് ബുക്ക് തന്ത്രത്തിന്റെ സൂത്രശാലികളും അതിൽ നിന്നും ലാഭം കൊയ്യുന്നവരും അവരാണ്.
      നമ്മൾ നമ്മളെ കൊന്നുകൊണ്ടിരിക്കുന്നു.
      ആരുമറിയാതെ...

      Delete