Tuesday, April 24, 2012

ഭൂമാഫിയ





















നാട് നോവുന്നു.
നാടിന്റെ നാരായവേരും നടുങ്ങൂന്നു.
നാമുമീ നാട്ടുകാരെല്ലെ
നാടിന്ന് വില പറയുന്നു
നാമറിയുന്നുവോ


ഭൂമിക്കു തീവില
ഭൂമാഫിയക്കത് പുല്ലുവില
ഭൂരിപക്ഷവും ഭൂമിവാങ്ങാൻ
ഭൂതകണ്ണാടിയുമായുലകം ചുറ്റുന്നു
ഭൂമി മലയാളത്തിലിനിയുമൊരിടമുണ്ടൊ


ബ്രെയ്ക്കില്ലാതീ ബ്രോക്കർമാർ
ബൈക്കുമായിക്കറങ്ങിയടിക്കുന്നു
ബ്രാന്റുള്ള ഭൂമിയുണ്ടവരിൽ
ബ്രമ്മാണ്ടത്തിലെങ്ങും
ബ്രാന്റിങ്ങുമവർക്ക് സ്വന്തം


നാൽകവലകളിവരുണ്ട്
നാട് ഭരിക്കുന്നതവരാണ്
നേരും നെറിയുമൊന്നും ബാധകമല്ല
നിനക്കെവിടെയെത്രവേണമെന്ന് മാത്രം
കാശീന്നുകണക്കെഭൂമി തയ്യാർ..


ഗൾഫുകാരനാം മുഖ്യയിര
ആണ്ടുതീർന്നെത്തുന്നവനിലൊന്നുമില്ല
ഇടക്കിടെവന്നുപോകുന്നവനെ നോക്കുക
ഭൂമിനോട്ടക്കാരനവൻ കാശെറിയുന്നവൻ
മാഫിയക്കറിയാമവനെയെങ്ങനെ
ഭൂമിരോഗിയാക്കണമെന്നു...


പേരും പെരുമയുമുണ്ടിന്ന് ഭൂമിക്കുമേൽ
ലക്ഷങ്ങളിന്നില്ല കോടികളാണ്
വിതറി വാരുന്നത്
നാളെനാമെങ്ങനെ നാട്ടിൽ
ഒരുതുണ്ട് ഭൂമിവാങ്ങി വീട് വെക്കും


ഒരുതുണ്ട് ഭൂമിക്ക് വേണ്ടി-
നിയൊന്നിറങ്ങിനോക്കുക
പൊള്ളുന്ന വിലക്ക് സ്വന്തമാക്കിയവൻ
പൊന്നും വിലയ്ക്കേ വില്പനക്കുള്ളു
ഗതികെട്ടവശനായി തിരികെവരുക...

3 comments:

  1. ഭൂമി തേടി അലഞ്ഞവന്‍റെ വിലാപ കാവ്യം

    അനുഭവം ഗുരു

    ReplyDelete
  2. ഒരു സെന്‍റ് ഭൂമി ലഭിക്കാനുള്ള പ്രയാസം ഒന്നു നാടില്‍ പോയാല്‍ അറിയാം ഹകീം ...
    എവിടെ തിരിഞ്ഞാലും മാഫിയകള്‍

    ഒരുതുണ്ട് ഭൂമിക്ക് വേണ്ടി-
    നിയൊന്നിറങ്ങിനോക്കുക
    പൊള്ളുന്ന വിലക്ക് സ്വന്തമാക്കിയവൻ
    പൊന്നും വിലയ്ക്കേ വില്പനക്കുള്ളു
    ഗതികെട്ടവശനായി തിരികെവരുക...

    നേരുപറഞ്ഞ വരികള്‍ക്ക് ആശംസകള്‍

    ReplyDelete
  3. പാര്‍പ്പിടത്തിനുവേണ്ടിയുള്ള സമരങ്ങള്‍ കരുത്താര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫ്ലാറ്റുകള്‍ വില്ലകള്‍ കരിചന്തക്കെന്നപോലെ കരുതിവെച്ചിരിക്കുകയാണ് ഈ മാഫിയകള്‍ അവര്‍ ഇരകള്‍ അവന്റെ ദയനീയ രൂപം പ്രാപിക്കുന്നതുവരെ അടച്ചിടും എന്നിട്ട് കൊഅലക്കത്തിയുമായി അവന്‍ ഇറങ്ങും..
    ഒഴിഞ്ഞുകിടക്കുന്ന ഈ ഫ്ലാറ്റുകള്‍/വില്ലകള്‍ പിടിച്ചെടുത്ത് സമരം നടത്തണം

    ReplyDelete